ര​ണ്ടാം​ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Thursday, January 26, 2023 12:40 AM IST
ഇ​രി​ട്ടി: ര​ണ്ടാം​ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും ര​ക്ത​സാ​ക്ഷി​യാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ​മു​ത​ൽ തു​ട​ക്ക​മാ​കും. നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി ഫാ. ​പ​യ​സ് അ​രീ​ക്കാ​ട്ട് കൊ​ടി​യേ​റ്റും. 4.30ന് ​വി​ശു​ദ്ധ കു​രി​ശി​ന്‍റെ പ്ര​തി​ഷ്ഠ, 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​തോ​മ​സ് ആ​മ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.15ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം-​ഫാ. സി​ജോ ക​ണ്ണ​ന്പു​ഴ ഒ​എം.
28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ. തോ​മ​സ് കു​ന്ന​ത്ത് സി​എം​എ​ഫ്. പ്ര​ദ​ക്ഷി​ണം സെ​ന്‍റ് ജോ​ർ​ജ് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. ജെ​യ്സ​ൺ കോ​ല​ക്കു​ന്ന​ൽ.
29ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ്-​ഫാ. സെ​ബാ​സ്റ്റ്യ​ൻ തെ​ക്കേ​ട​ത്ത്, വ​ച​ന​സ​ന്ദേ​ശം-‌​ഫാ. ജോ​സ​ഫ് എ​ഴു​പ​റ​യി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.