കോ​റോം മു​ച്ചി​ലോ​ട്ടു​കാ​വി​ല്‍ പെ​രു​ങ്ക​ളി​യാ​ട്ടം
Thursday, January 26, 2023 12:40 AM IST
പ​യ്യ​ന്നൂ​ര്‍: കോ​റോം മു​ച്ചി​ലോ​ട്ടു​കാ​വി​ല്‍ 13 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള്ള പെ​രു​ങ്ക​ളി​യാ​ട്ടം ഫെ​ബ്രു​വ​രി നാ​ല് മു​ത​ല്‍ ഏ​ഴു​വ​രെ ന​ട​ക്കും. പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​ന്‍റെ വ​ര​ച്ചു​വ​യ്ക്ക​ല്‍ ച​ട​ങ്ങ് ഇ​ന്ന​ലെ ന​ട​ന്നു.
ഫെ​ബ്രു​വ​രി നാ​ലി​ന് കോ​റോം പെ​രു​ന്ത​ണ്ണി​യൂ​ര്‍ സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു​ള്ള ദീ​പ​വും തി​രി​യും എ​ഴു​ന്ന​ള്ളി​ച്ച് ക്ഷേ​ത്ര​ത്തി​ലും കു​ഴി​യ​ടു​പ്പി​ലും പ​ക​രു​ന്ന​തോ​ടെ പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​ന് തു​ട​ക്ക​മാ​കും. ക​ളി​യാ​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ക​ണ്ണ​ങ്ങാ​ട്ട് ഭ​ഗ​വ​തി, പു​ലി​യൂ​ര്‍ കാ​ളി, പു​ലി​യൂ​ര്‍ ക​ണ്ണ​ന്‍, ന​ര​മ്പി​ല്‍ ഭ​ഗ​വ​തി, പ​ന​യാ​ല്‍ ഭ​ഗ​വ​തി, വി​ഷ്ണു​മൂ​ര്‍​ത്തി, മ​ട​യി​ല്‍ ചാ​മു​ണ്ഡി തു​ട​ങ്ങി​യ തെ​യ്യ​ക്കോ​ല​ങ്ങ​ളും കൂ​ത്ത്, ച​ങ്ങ​നും പൊ​ങ്ങ​നും, കൈ​ക്കോ​ള​ന്‍ എ​ന്നി​വ​യും കെ​ട്ടി​യാ​ടും.​ഫെ​ബ്രു​വ​രി ആ​റി​ന് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് തോ​റ്റം ചു​ഴ​യ​ലും സ​മാ​പ​ന ദി​വ​സ​മാ​യ ഏ​ഴി​ന് ഉ​ച്ച​ക്ക് 12ന് ​മേ​ലേ​രി കൈ​യേ​ല്‍​ക്ക​ലും തു​ട​ര്‍​ന്ന് മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി​യു​ടെ തി​രു​മു​ടി ഉ​യ​ര​ലും ന​ട​ക്കും.