വി​ള​ക​ളി​ൽ കീ​ട​നാ​ശി​നി പ്ര​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് തേ​നീ​ച്ച ക​ർ​ഷ​ക​ർ
Thursday, January 26, 2023 12:42 AM IST
തേ​ർ​ത്ത​ല്ലി: വി​ള​ക​ളി​ലെ കീ​ട​നാ​ശി​നി പ്ര​യോ​ഗം തേ​നീ​ച്ച കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നെ​ന്ന് തേ​നീ​ച്ച ക​ർ​ഷ​ക​ർ. മ​ല​യോ​ര മേ​ഖ​ല​യി​ൽ മാ​ര​ക കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​വ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യ​ത്.
ക​വു​ങ്ങി​ന്‍റെ ഇ​ല ക​രി​ച്ചി​ലി​നെ​തി​രെ പ്ര​യോ​ഗി​ക്കു​ന്ന കീ​ട​നാ​ശി​നി തേ​നീ​ച്ച​ക​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. തേ​ർ​ത്ത​ല്ലി മേ​ഖ​ല​യി​ൽ മാ​ത്രം 150 ഓ​ളം തേ​നീ​ച്ച കോ​ള​നി​ക​ൾ ന​ശി​ച്ച​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​വു​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ആ​ദാ​യം വ​ർ​ധി​പ്പി​ക്കാ​ൻ പ​രാ​ഗ​ണം ന​ട​ത്താ​ൻ തേ​നീ​ച്ച​ക​ളാ​വ​ശ്യ​മാ​ണ്. ഇ​ത് മ​ന​സി​ലാ​ക്കി കീ​ട​നാ​ശി​നി ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് തേ​നീ​ച്ച ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.