ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Thursday, January 26, 2023 12:42 AM IST
ചെ​മ്പ​ന്തൊ​ട്ടി: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ നാ​ലു​ദി​വ​സ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രാ​ധ​ന‌​യ്ക്കു​ശേ​ഷം ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ന​വ വൈ​ദി​ക​ൻ ഫാ. ​ജോ​സ​ഫ് ഐ​ക്ക​ര എം​സി​ബി​എ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 5.30ന് ​വാ​ർ​ഡു​ക​ളി​ലേ​ക്ക് ക​ഴു​ന്ന് എ​ഴു​ന്നെ​ള്ളി​പ്പ്.
27ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നാ​ച​ര​ണം. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ത്യാ​ശാ ഭ​വ​നി​ൽ ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​ന് ജോ​ർ​ജി​യ​ൻ നൈ​റ്റ് -സ​ൺ​ഡേ സ്കൂ​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സോ​ജ​ൻ ക​രോ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് ചെ​മ്പ​ന്തൊ​ട്ടി ടൗ​ണി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യം.
ഇ​ട​വ​ക ദി​ന​മാ​യ 29ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 9.30ന് ​ഫാ. തോ​മ​സ് ത​യ്യി​ൽ, ഫാ. ​ജോ​സ​ഫ് കോ​യി​പ്പു​റം, ഫാ. ​ആ​ന്‍റ​ണി മ​റ്റ​ക്കോ​ട്ടി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. 12ന് ​ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ സ​മാ​പ​നം.