സ്കൂ​ൾ ഫെ​സ്റ്റി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വം: ആ​റു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, January 28, 2023 1:26 AM IST
കൂ​ത്തു​പ​റ​മ്പ്: വേ​ങ്ങാ​ട് ഇ.​കെ.നാ​യ​നാ​ർ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫെ​സ്റ്റി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. വേ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ പ​ദ്മ​നാ​ഭ​ൻ, എം. ​ജി​ബി​ൻ, കെ. ​റ​ഊ​ഫ്, പി. ​അ​ർ​ജു​ൻ, പി. ​മി​ഥു​ൻ, എം. ​നീ​ര​ജ് എ​ന്നി​വ​രെ​യാ​ണു കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തു പേ​ർ​ക്കെ​തി​രെ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ ഫെ​സ്റ്റി​നി​ടെ പു​റ​ത്തു നി​ന്നെ​ത്തി​യ സം​ഘം വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തെ സ​മ​യം പ​ദ്മ​നാ​ഭ​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യും കേസെ​ടു​ത്തി​ട്ടു​ണ്ട്.