പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Saturday, January 28, 2023 1:26 AM IST
തൊ​ണ്ടി​യി​ൽ: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ തി​രു​നാ​ളി​ന് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് കൊ​ടി​യേ​റ്റി. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഓ​സ്റ്റി​ൻ ച​ക്കാം​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ർ​ജ് തെ​ക്കും​ചേ​രി​യി​ൽ, ഫാ. ​ജ​സ്റ്റി​ൻ ചെ​രി​യം​കു​ന്നേ​ൽ, ഫാ. ​ഡോ​ണ​ൽ തു​റ​യ്ക്ക​ൽ, ഫാ. ​അ​തു​ൽ മു​ക്കി​ലി​ക്കാ​ട്ട്, ഫാ ​തോ​മ​സ് മേ​ന​പ്പാ​ട്ട്പ​ടി​ക്ക​ൽ, ഫാ. ​എ​ബി​ൻ വ​ഴ​ക്കു​ഴ, ഡോ. ​ഫി​ലി​പ്പ് കാ​ര​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫെ​ബ്രു​വ​രി മൂ​ന്നി​ന് ആ​ഘോ​ഷ​പ​ര​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം നൊ​വേ​ന തു​ട​ങ്ങി​യ​വ​യ്ക്കു​ശേ​ഷം നാ​ട​കം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ലി​ന് നി​യു​ക്ത മെ​ത്രാ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് നി​യു​ക്ത മെ​ത്രാ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​കാ​ശ​വി​സ്മ​യം.