വ​യോ​ധി​ക​യ്ക്ക് തു​ണ​യാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ‌
Saturday, January 28, 2023 1:26 AM IST
പേ​രാ​വൂ​ർ: അ​സു​ഖ​ബാ​ധി​ത​യാ​യ വ​യോ​ധി​ക​യെ അ​ധി​കൃ​ത​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ഗ​ണി​ച്ച​പ്പോ​ൾ തു​ണ​യാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ. പേ​രാ​വൂ​ർ കാ​ഞ്ഞി​ര​പ്പു​ഴ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന 65 കാ​രി​യാ​ണ് അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​വ​ഗ​ണ​ന​യും രോ​ഗാ​വ​സ്ഥ​യും കാ​ര​ണം ദു​രി​ത​ത്തി​ലാ​യ​ത്.
കാ​ലി​ൽ വ്ര​ണം ബാ​ധി​ച്ച് പു​ഴു​വ​രി​ച്ച നി​ല​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വ​യോ​ധി​ക​യ്ക്കാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ ആ​പ്പ​ൻ മ​നോ​ജും കൃ​പാ ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ സ​ന്തോ​ഷും തു​ണ​യാ​യ​ത്. വ​യോ​ധി​ക​യെ അ​ധി​കൃ​ത​രും കു​ടും​ബാം​ഗ​ങ്ങ​ളും ക​യ്യൊ​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മു​ന്പ് ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ രോ​ഗം ഭേ​ദ​മാ​യി​ല്ല. സ​ഹാ​യി​ക്കാ​നാ​രു​മി​ല്ലാ​ത്ത​തി​നാ​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ലും തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഇ​വ​രെ പേ​രാ​വൂ​രി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​രും ക​യ്യൊ​ഴി​ഞ്ഞ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നു.
നാ​ലു മ​ക്ക​ളു​ണ്ടെ​ങ്കി​ലും കൂ​ടെ താ​മ​സി​ക്കു​ന്ന മ​ക​ളൊ​ഴി​കെ മ​റ്റു മ​ക്ക​ൾ സ​ഹാ​യി​ക്കു​ന്നി​ല്ലെ​ന്ന് പേ​രാ​വൂ​ർ പോ​ലീ​സി​ൽ മ​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ഇ​വ​രെ അ​വ​ഗ​ണി​ച്ചെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൈ​യെ​ടു​ത്ത് വ​യോ​ധി​ക​യെ അ​ഞ്ച​ര​ക്ക​ണ്ടി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്