വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Saturday, January 28, 2023 1:28 AM IST
ക​രു​വ​ഞ്ചാ​ൽ: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി കൊടിയേറ്റി. ഫാ ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്നു​ള്ള ഒ​ൻ​പ​ത് ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​കു​ര്യാ​ക്കോ​സ് പ്ലാ​വ് നി​ൽ​ക്കും​പ​റ​മ്പി​ൽ, ഫാ. ​എ​ബി​ൻ വ​ഴ​ക്കു​ഴ, ഫാ. ​മാ​ത്യു ശാ​സ്താം​പാ​ട​വി​ൽ , ഫാ. ​നി​ഖി​ൽ വാ​ലെ പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​അ​രു​ൺ വ​ല്യ​റ, ഫാ. ​ജി​ബി​ൻ ആ​നി​ത്തോ​ട്ട​ത്തി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണ്ട​ത്തി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​തി​രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൻ​സി​ഞ്ഞോ​ർ ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ഉ​ടു​മ്പും ചീ​ത്ത പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. അ​തി​രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് ക​രോ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്ന് പ​ള്ളി മൈ​താ​ന​ത്ത് ആ​കാ​ശ വി​സ്മ​യ​വും, ഇ​ട​വ​ക​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും ന​ട​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റം നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​തി​ക്ഷ​ണ​വും സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.