തി​രു​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Saturday, January 28, 2023 1:28 AM IST
ചെ​റു​പു​ഴ: തി​രു​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​ആ​ന്‍റ​ണി തെ​ക്കേ​മു​റി​യി​ൽ കൊ​ടി​യേ​റ്റി. തിരുക്കർമങ്ങൾക്ക് ഫാ. ​തോ​മ​സ് പൈ​മ്പ​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തിരുക്കർമങ്ങൾക്ക് ഫാ. ​ജോ​ൺ എ​ടാ​ട്ട് നേ​തൃ​ത്വം ന​ൽ​കും.
നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ർ​ജ് ആ​ച്ചാ​ണ്ടി, ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​സാ​മു​വ​ൽ പു​തു​പ്പാ​ടി, ഫാ. ​ഫി​ലി​പ്പ് ചേ​ന്നാ​ട്ട്, ഫാ. ​പോ​ൾ ഇ​ട​ത്തി​ന​ക​ത്ത്, ഫാ. ​കു​ര്യ​ൻ മേ​ക്ക​ലാ​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ര​ണ്ട‌ി​നു വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വാ​ർ​ഷി​കം. മൂ​ന്നി​നു വൈ​കു​ന്നേ​രം ആ​റി​ന് സ​ൺ​ഡേ സ്കൂ​ളി​ന്‍റെ​യും വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കം.
നാ​ലി​നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന​സ​ന്ദേ​ശം, നൊ​വ​ന എ​ന്നി​വ​യ്ക്ക് ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ മു​റി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം തി​രു​മേ​നി കു​രി​ശ​ടി​യി​ലേ​ക്ക്. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സം​ഗം എ​ന്നി​വ​യ്ക്ക് ഫാ.​ജോ​സ​ഫ് ശൗ​ര്യാം​ത​ട​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കും. അ​ഞ്ചി​നു രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ് ക​രി​ങ്ങ​ട​യി​ൽ നേ​തൃ​ത്വം ന​ൽ​കും. പ്ര​ദ​ക്ഷി​ണം ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക്. ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ർ​വാ​ദം, ഏ‌​ഴി​ന് ഗാ​ന​മേ​ള​.