കേ​ര​ള കോ​ണ്‍​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ര്‍​ജ്‌ വ​ട​ക​ര അ​ന്ത​രി​ച്ചു
Saturday, January 28, 2023 10:34 PM IST
ത​ളി​പ്പ​റ​മ്പ്‌: കേ​ര​ള കോ​ണ്‍​ഗ്ര​സ്‌-​ജോ​സ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ര്‍​ജ്‌ വ​ട​ക​ര (62) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. രാ​വി​ലെ 6.30 ഓ​ടെ വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ ജോ​ര്‍​ജ് വ​ട​ക​ര​യെ ഉ​ട​ന്‍​ത​ന്നെ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​മ്പ​ന്തൊ​ട്ടി സ്വ​ദേ​ശി​യാ​യ ജോ​ര്‍​ജ്‌ വ​ട​ക​ര വ​ര്‍​ഷ​ങ്ങ​ളാ​യി ത​ളി​പ്പ​റ​ന്പ് പു​ഷ്‌​പ​ഗി​രി​യി​ലാ​ണ്‌ താ​മ​സം.

കെ​എ​സ്‌‌​സി യൂ​ണി​റ്റ്‌ പ്ര​സി​ഡ​ന്‍റാ​യി രാ​ഷ്ട്രീ​യ​ജീ​വി​തം ആ​രം​ഭി​ച്ച ജോ​ര്‍​ജ്‌ കെ​എ​സ്‌‌​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്‌. കേ​ര​ള യൂ​ത്ത്‌​ഫ്ര​ണ്ട്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

കേ​ര​ള ഗ്ര​ന്ഥ​ശാ​ല സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി, ക​ണ്ണൂ​ര്‍ ജി​ല്ലാ റ​ബ​ര്‍ ആ​ൻ​ഡ് അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ്‌ സ​ഹ​ക​ര​ണ​സം​ഘം (റ​ബ്‌​മാ​ര്‍​ക്‌​സ്‌) വൈ​സ്‌ പ്ര​സി​ഡ​ന്‍റ്, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്‌ ത​ല​ശേ​രി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ്, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഹാ​ര്‍​ട്ട് ലി​ങ്ക്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ഇ​രി​ട്ടി പി.​ടി. ചാ​ക്കോ സ്‌​മാ​ര​ക ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ​ദ്യ​കാ​ല​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സ​യ്യി​ദ്‌ ന​ഗ​റി​ലെ പാ​ല​സ്‌ വു​ഡ്‌ ഇ​ന്‍​ഡ്‌​സ്‌​ട്രീ​സ്‌ ഉ​ട​മ​യാ​ണ്‌.

സം​സ്കാ​രം 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ശോ​ഭ കു​ടി​യാ​ന്മ​ല മ​ഞ്ച​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ലി​ൻ മ​രി​യ, അ​തു​ൽ (കാ​ന​ഡ), അ​ഖി​ൽ (യു​കെ). മ​രു​മ​ക്ക​ൾ: നി​ബി​ൻ കു​ര്യ​ൻ കൊ​ട്ടാ​ര​ത്തി​ൽ (കോ​ട​ഞ്ചേ​രി), ജീ​വ റോ​ബി​ൻ കു​മ്മാ​യ​ത്തൊ​ട്ടി​യി​ൽ (കാ​ന​ഡ). സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​മ്മ (ശ്രീ​ക​ണ്ഠ​പു​രം), മേ​രി (നെ​ല്ലി​ക്കു​റ്റി), അ​പ്പ​ച്ച​ൻ (ചെ​മ്പേ​രി), ചി​ന്ന​മ്മ (ചെ​മ്പേ​രി), വി​ൻ​സ​ന്‍റ് (ഓ​സ്ട്രേ​ലി​യ),ആ​ൻ​സി (നെ​ല്ലി​പ്പാ​റ).