എം​എ​സ്എം​ഐ ന​വ​ദ​ർ​ശ​ൻ ഡേ ​ആ​ച​രി​ച്ചു
Sunday, January 29, 2023 12:20 AM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ്: വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന എം​എ​സ്എം​ഐ ന​വ​ദ​ർ​ശ​ൻ ഫാ​മി​ലി റി​ന്യൂ​വ​ൽ ആ​ൻ​ഡ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സെ​ന്‍റ​റി​ന്‍റെ ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം ധ​ർ​മ​ശാ​ല​യി​ലു​ള്ള ന​വ​ദ​ർ​ശ​ൻ സെ​ന്‍ററിൽ ന​ട​ന്നു. ക​ല്യാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ എം. ​വി​ജി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എം​ഐ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ൻ​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​നു​ഗ്ര​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ത​ളി​പ്പ​റ​ന്പ് ആ​ർ​ഡി​ഒ ഇ.​പി.​മേ​ഴ്സി, ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ടി. ബാ​ല​കൃ​ഷ്ണ​ൻ, ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ, ആ​ശ ടോ​ണി കോ​ക്കാ​ട്ട്, കേ​ര​ള അ​പ്ലൈ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്, ഫാ. ​സ്ക​റി​യ ക​ല്ലൂ​ർ ഒ​എ​ഫ്എം പ്ര​സം​ഗി​ച്ചു. ഡോ.​സി​സ്റ്റ​ർ ജോ​ണ​റ്റ് മ​രി​യ സ്വാ​ഗ​ത​വും സി​സ്റ്റ​ർ ജ​സ്റ്റി​ന ന​ന്ദി​യും പ​റ​ഞ്ഞു. സി​സ്റ്റ​ർ . ഡോ.​ഡി​വി​ന ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. എം​എ​സ്എം​ഐ ന​വ​ദ​ശ​ൻ സോ​ഷ്യ​ൽ വ​ർ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ റോ​സി​യ കു​ര്യ​ൻ നേ​തൃ​ത്വം ന​ൽ​കി.