എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന അ​വാ​ർ​ഡ് നി​റ​വി​ൽ
Sunday, January 29, 2023 12:24 AM IST
പെ​രു​മ്പ​ട​വ്: എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ മി​ക​ച്ച ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി അ​വാ​ർ​ഡ്. 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യോ​ട് യോ​ജി​ച്ച് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കൂ​ടി സം​യോ​ജി​പ്പി​ച്ച് മി​യാ​വാ​ക്കി മാ​തൃ​ക​യി​ൽ എ​ര​മ​ത്ത​പ്പ​ൻ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ 20 സെ​ന്‍റ് ഭൂ​മി​യി​ൽ 400 ഓ​ളം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ച്ചു​പോ​രു​ന്നു. കൂ​ടാ​തെ ന​ക്ഷ​ത്ര വ​നം എ​ന്ന പേ​രി​ൽ ജ​ന്മ​ന​ക്ഷ​ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ങ്ങ​ൾ കൂ​ടി ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ക്കു​ന്നു​മു​ണ്ട്.
വെ​ള്ളോ​റ ചു​ഴ​ലി അ​മ്പ​ലം പ​രി​സ​ര​ത്ത് ദേ​വ​ഹ​രി​തം ചെ​ക്കി​വ​നം എ​ന്ന പേ​രി​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള ചെ​ക്കി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഒ​രു പൂ​ന്തോ​ട്ടം ത​ന്നെ നി​ർ​മി​ക്കു​ന്ന​തി​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തുന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ക​രി​പ്പാ​ൽ എ​സ്‌​വി യു​പി സ്കൂ​ളി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മാ​തൃ​കാ വ​നം എ​ന്ന പേ​രി​ൽ വി​വി​ധ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്നു. കൂ​ടാ​തെ സ്കൂ​ൾ പ​രി​സ​ര​ത്ത് ത​ന്നെ വി​വി​ധ പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ളും നി​ർ​മി​ച്ച് സ്കൂ​ളി​ന്‍റെ അ​ന്ത​രീ​ക്ഷം മാ​റ്റി ന​ല്ലൊ​രു പ​ച്ച​പ്പ് സൃ​ഷ്ടി​ക്കു​ന്ന​തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ന​ക​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ മി​യാ​വാ​ക്കി മാ​തൃ​ക​യി​ൽ ചെ​റി​യ ചെ​റി​യ വ​ന​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ടു​ത്തു പ​റ​യ​ത്ത​ക്ക പ​ദ്ധ​തി​യാ​ണ് മാ​ത​മം​ഗ​ലം ചേ​നോ​ത്ത് വ​യ​ലി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പു​ന​ർ​ന​വ ഔ​ഷ​ധ​സ​സ്യ പാ​ർ​ക്ക്. അ​ന്യ​നി​ന്നു പോ​കു​ന്ന വി​വി​ധ​ത​ര​ത്തി​ലു​ള്ള ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ ന​ട്ടു​പി​ടി​പ്പി​ച്ച് അ​വ​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശി​ച്ചി​ട്ടാ​ണ് പു​ന​ർ​ന​വ ഔ​ഷ​ധ പാ​ർ​ക്ക് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.