മാ​ട​ത്തി​ൽ ടൗ​ണി​ൽ സ്പീ​ഡ് ബ്രേ​ക്ക​ർ
Monday, January 30, 2023 12:38 AM IST
ഇ​രി​ട്ടി: മാ​ട​ത്തി​ൽ ടൗ​ണി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സി​ന്‍റേ​യും പ​ഞ്ചാ​യ​ത്തി ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ചു. ത​ല​ശേ​രി-വ​ള​വു​പാ​റ കെ​എ​സ്ടി​പി റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളുടെ അ​മി​തവേ​ഗ​ം കാരണം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കുക​യും ആ​ളു​ക​ൾ മ​ര​ണ​മ​ട​യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റേ​യും ഇ​രി​ട്ടി പോ​ലീ​സി​ന്‍റേ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്താ​ൽ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച​ത്.
ഒ​രാ​ഴ്ച മു​ന്പ് റോ​ഡി​ലെ പ്ര​ധാ​ന ക​വ​ല​യാ​യ മാ​ട​ത്തി​ൽ ടൗ​ണി​ൽ വ​ച്ച് ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. വ​ലു​തും ചെ​റു​തു​മാ​യ പ​ല അ​പ​ക​ട​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ കൂ​ട്ടു​പു​ഴ റോ​ഡി​ൽ മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പാ​യം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്.
ജ​ന​പ്ര​തി​നി​ധി​ക​ളും പോ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ സ്ഥ​രും വ്യാ​പാ​രി​ക​ളും രാ​ഷ്ട്രീ​യ സം​ഘ​ട​ന നേ​താ​ക്ക​ളും ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും യു​വ​ജ​ന സം​ഘ​ട​ന നേ​താ​ക്ക​ളേ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടാ​ണ് യോ​ഗം ന​ട​ക്കു​ക. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി, ഇ​രി​ട്ടി എ​സ്ഐ നി​ബി​ൻ ജോ​യ്, വാ​ർ​ഡ് മെ​ംബർ പി. ​സാ​ജി​ദ് തു​ട​ങ്ങി​യ​വ​രുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച​ത്.