ജൈ​വ വൈ​വി​ധ്യ പ​ഠ​നക്യാ​മ്പ്
Monday, January 30, 2023 12:39 AM IST
കേ​ള​കം: കേ​ള​കം ഇ​ക്കോ-​ടൂ​റി​സം സൊ​സൈ​റ്റി​യു​ടെ​യും കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​ക​ദി​ന ജൈ​വ വൈ​വി​ധ്യ പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വ​ള​യം​ചാ​ലി​ലെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ കേ​ള​കം, അ​ട​യ്ക്കാ​ത്തോ​ട് ഹൈ​സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​ശ​സ്ത പ​രി​സ്ഥി​തി ഗ​വേ​ഷ​ക​ൻ വി.​സി. ബാ​ല​കൃ​ഷ്ണ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു.ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് അ​ക​ത്തു​കൂ​ടി മൂ​ന്ന് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് വി​വി​ധ വൃ​ക്ഷ​ങ്ങ​ളു​ടെ വി​ളി​പ്പേ​ര്, ശാ​സ്ത്ര​നാ​മം മ​ര​ത്തി​ന്‍റേ​യും പൂ​ക്ക​ളു​ടെ​യും കാ​യ്ക​ളു​ടെ​യും ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടേ​യും പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു. കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, കെ​റ്റ്സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം . ര​മ​ണ​ൻ, ലി​ജീ​ഷ് വ​ള്ളോ​ക്ക​രി, ഇ.​എ​സ്. സ​ത്യ​ൻ, എം.​വി. മാ​ത്യു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.