ത​ല​ശേ​രി​യി​ൽ‌ തു​ണി​ക്ക​ട ക​ത്തി ന​ശി​ച്ചു
Tuesday, January 31, 2023 12:34 AM IST
ത​ല​ശേ​രി: ന​ഗ​ര​ത്തി​ൽ തു​ണി​ക്ക​ട ക​ത്തി ന​ശി​ച്ചു. ലോ​ഗ​ൻ​സ് റോ​ഡി​ലെ മി​ന​ർ​വ ബി​ൽ​ഡി​ഗിം​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് സാ​ദി​ഖ്, അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഇ​ർ​ഫാ​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന്യൂ ​പ​രാ​ഗ് ഫാ​ഷ​ൻ എ​ന്ന ക​ട​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ക​ത്തി ന​ശി​ച്ച​ത്. ക​ട​യി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ക​ത്തി​യ​മ​ർ​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് തീപ​ട​രാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.​രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ സ​മീ​പ​ത്തെ ത​യ്യ​ൽ ക​ട​ക്കാ​ര​നാ​ണ് ക​ട​യി​ൽ തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മ​നോ​ജ് കു​മാ​ർ, ബി​നീ​ഷ് നെ​യ്യോ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശേ​രി​യി​ലെ​യും പാ​നൂ​രി​ലെ​യും അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ൾ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.


ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ളാ​യ സി.​സി. വ​ർ​ഗീ​സ്, കെ.​കെ. മ​ൻ​സൂ​ർ, പി.​കെ. നി​സാ​ർ തു​ട​ങ്ങി​യ​വ​ർ ക​ട സ​ന്ദ​ർ​ശി​ച്ചു. ന​ഷ്ടം എ​ത്ര​യു​ണ്ടെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.