കേരള കോൺഗ്രസ്-എം കാരുണ്യദിനം ആചരിച്ചു
Tuesday, January 31, 2023 12:34 AM IST
ത​ളി​പ്പ​റ​മ്പ്: കെ.​എം. മാ​ണി കാ​രു​ണ്യ​ത്തി​ന്‍റെ പ​ര്യാ​യ​മാ​ണെ​ന്നും, അ​ദ്ദേ​ഹം ചെ​യ്ത കാ​രു​ണ്യ പ്ര​വൃ​ത്തി​ക ൾ ​എ​ന്നും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ. മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന കെ.​എം മാ​ണി​യു​ടെ 90 ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​മാ​കെ കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ത​ളി​പ്പ​റ​മ്പ് പ​ട്ടു​വ​ത്തെ സെ​ന്‍റ് തെ​രേ​സാ​സ് ഭ​വ​നി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മ​രു​താ​നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ൽ, എം.​കെ. മാ​ത്യു മൂ​ന്നു​പീ​ടി​ക, തോ​മ​സ് ചൂ​ര​നോ​ലി​ൽ, സി​സ്റ്റ​ർ ബി​ൽ​മാ, ലി​ല്ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ൽ മ​ധു​ര പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു.