ഇ​രി​ക്കൂ​റി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ക​സ​ന​ത്തി​ന് ട്രി​പ്പി​ൾ ഐ​സി രൂ​പീ​ക​രി​ച്ചു
Tuesday, January 31, 2023 12:34 AM IST
ശ്രീ​ക​ണ്ഠാ​പു​രം: കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി​യി​ൽ നൂ​ത​ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സ​ങ്കേ​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​രി​ക്കൂ​ർ ഇ​ന്നോ​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ (ഐ​ഐ​ഐ​സി) രൂ​പീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ​രെ ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഐ​ഐ​ഐ സി ​രൂ​പീ​ക​രി​ച്ച​ത്. പ്ര​ഗ​ത്ഭ ടെ​ക്നോ​ള​ജി വി​ദ​ഗ്ധ​രും സം​രം​ഭ​ക​രും സ്റ്റാ​ർ​ട്ട​പ്പ് വി​ദ​ഗ്ധ​രു​മ​ട​ങ്ങു​ന്ന പ്രൊ​ഫ​ഷ​നു​ക​ളാ​ണ് സ​മി​തി​യി​ൽ ഉ​ള്ള​ത്. വി​ദ്യാ​ഭ്യാ​സം. സം​രം​ഭ​ക​ത്വം.
തൊ​ഴി​ൽ. കൃ​ഷി തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​വും ഇ​തി​ലൂ​ടെ ന​ട​പ്പാ​ക്കും. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ,സം​രം​ഭ​ക​ത്വം, സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ൾ, ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ൾ, കോ -​വ​ർ​ക്കിം​ഗ് സ്പേ​സു​ക​ൾ എ​ന്നി​വ​യും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കും.
പ​ദ്ധ​തി​യി​ലൂ​ടെ സു​സ്ഥി​ര​മാ​യ രീ​തി​യി​ലു​ള്ള ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വി​നി​മ​യം ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.
ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.