തി​മി​രി​യി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: 75 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍
Wednesday, February 1, 2023 12:43 AM IST
ചെ​റു​വ​ത്തൂ​ര്‍: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 75 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​മി​രി കോ​ട്ടു​മൂ​ല​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ ക​ളി​യാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ല്‍​നി​ന്നാ​ണ് വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഇ​വി​ടെ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ഛര്‍​ദ്ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ര്‍ ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ക​രി​വെ​ള്ളൂ​ര്‍ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ലാ​ണ് ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​വ​ർ ചി​കി​ത്സ തേ​ടി​യെ​ത്തി തു​ട​ങ്ങി​യ​ത്. തി​മി​രി എം​കെ​എ​ച്ച്എ​സ്എ​സ്, കു​ട്ട​മ​ത്ത് ഗ​വ.​എ​ച്ച്എ​സ്എ​സ്, കൊ​വ്വ​ല്‍ എ​യു​പി സ്‌​കൂ​ള്‍, തി​മി​രി എ​ല്‍​പി സ്‌​കൂ​ള്‍, കു​ഞ്ഞി​പ്പാ​റ എ​എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ കൂ​ടു​ത​ലും. ക​ഴി​ഞ്ഞ​വ​ര്‍​ഷം മേ​യ് ര​ണ്ടി​ന് ചെ​റു​വ​ത്തൂ​രി​ല്‍ ഷ​വ​ര്‍​മ ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ കു​ട്ടി​ക​ളി​ല്‍ ചി​ല​ര്‍​ക്കും ഇ​വി​ടെ​നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​ട്ടു​ണ്ട്.
കു​ട്ടി​ക​ളു​ടെ ര​ക്തം പ​രി​ശോ​ധി​ച്ച​താ​യും ഭ​ക്ഷ്യ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡി.​ജി.​ര​മേ​ഷ് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ പേ​ര്‍ ചി​കി​ത്സ തേ​ടി എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്ന​താ​യും നാ​ല് ഡോ​ക്‌​ട​ര്‍​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.
നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഫോൺ: 04672 261270.