ന​വീ​ക​രി​ച്ച ചെ​മ്പേ​രി വി​മ​ല ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം നാ​ലി​ന്
Wednesday, February 1, 2023 12:43 AM IST
ചെ​മ്പേ​രി: ചെ​ന്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്ത​നം സു​സ​ജ്ജ​മാ​ക്കു​ന്ന ചെ​മ്പേ​രി വി​മ​ല ആ​ശു​പ​ത്രി​യു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മ​വും ഉ​ദ്ഘാ​ട​ന​വും നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കും.
ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടുമു​ത​ൽ ഓ​ർ​ത്തോ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ക്കും. ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള ഇ​എ​ൻ​ടി, ശി​ശു​രോ​ഗ വി​ഭാ​ഗ​ങ്ങ​ളെ കൂ​ടാ​തെ ശ​നി​യാ​ഴ്ച മു​ത​ൽ അ​സ്ഥി​രോ​ഗ, സ്ത്രീ​രോ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്‌ടർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന് വി​മ​ല ആ​ശു​പ​ത്രി ഡ​യ​റ​ക്‌ട​ർ ഫാ. ​ബി​ജു ചേ​ന്നോ​ത്ത് അ​റി​യി​ച്ചു. മെ​ഡി​സി​ൻ, ത്വ​ക്ക് രോ​ഗ​ വി​ഭാ​ഗ​ങ്ങ​ൾ കൂ​ടി വൈ​കാ​തെ ആ​രം​ഭി​ക്കും. വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ നി​ല​വി​ലു​ള്ള ഡ​യാ​ലി​സി​സ് എ​ല്ലാ ദി​വ​സ​വും ഉ​ണ്ടാ​യി​രി​ക്കും.
അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള കം​പ്യൂ​ട്ട​റൈ​സ്ഡ് മെ​ഡി​ക്ക​ൽ ലാ​ബ് ദി​വ​സ​വും രാ​വി​ലെ 6.30 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. രോ​ഗി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ടോ​ക്ക​ൺ ബു​ക്ക് ചെ​യ്യാം. ഫോ​ൺ: 8547048323.