സി​പി​എം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന് തൊ​ഴി​ലു​റ​പ്പു​കാ​ർ​ക്ക് ജോ​ലി നി​ഷേ​ധി​ച്ചെ​ന്ന്
Wednesday, February 1, 2023 12:43 AM IST
പ​ടി​യൂ​ർ: സി​പി​എ​മ്മി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. സി​പി​എം ഭ​രി​ക്കു​ന്ന പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് നി​യോ​ടി​യി​ൽ ഒ​രു​വി​ഭാ​ഗ​ത്തി​ന് ജോ​ലി നി​ഷേ​ധി​ച്ചെ​ന്നാ​ണു പ​രാ​തി. ശ്രീ​ക​ണ്ഠ​പു​ര​ത്ത് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു തൊ​ഴി​ൽ​നി​ഷേ​ധം.
എ​ട്ടാം വാ​ർ​ഡി​ൽ 43 പേ​രാ​ണ് തൊ​ഴി​ലു​റ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ ഇ​രു​പ​തോ​ളം പേ​ർ ജാ​ഥ​യു​ടെ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ ശ​നി​യാ​ഴ്ച ജോ​ലി ചെ​യ്ത ശേ​ഷം മ​ട​ങ്ങാ​നി​രി​ക്കെ ഞാ​യ​റാ​ഴ്ച നി​ങ്ങ​ൾ​ക്കു ജോ​ലി​യി​ല്ലെ​ന്ന് തൊ​ഴി​ലു​റ​പ്പ് മേ​റ്റ് പ​റ​യു​ക​യാ​യി​രു​ന്നു. ജാ​ഥ​യു​ടെ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് അ​വ​ധി​യും ന​ൽ​കി​യി​രു​ന്നു. മേ​റ്റ് ഞാ​യ​റാ​ഴ്ച ജോ​ലി​യി​ല്ലെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ചി​ല​ർ ജോ​ലി​ക്കാ​യി എ​ത്തി​യി​രു​ന്നു. ഇ​വ​രെ വി​ല​ക്കി​യ​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​രും ജോ​ലി ചെ​യ്തു.