പ്ര​ദേ​ശ​ത്തു ക​ണ്ട​ത് പു​ലി​യാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് വ​നം​വ​കു​പ്പ്
Wednesday, February 1, 2023 12:43 AM IST
കേ​ള​കം: വെ​ണ്ടേ​ക്കും​ചാ​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യ​ത് പു​ലി​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്ന വ​നം​വ​കു​പ്പ് നി​ല​പാ​ട് മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പു​ലി​യെ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് സം​ഘം പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റും ന​ട​ത്തി.
എ​ന്നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​യ വ​നം​വ​കു​പ്പ് റേ​ഞ്ച​റും സം​ഘ​വും പ​റ​ഞ്ഞ​ത് പ്ര​ദേ​ശ​ത്തു ക​ണ്ട​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും കാ​മ​റ സ്ഥാ​പി​ച്ച് അ​തി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞാ​ൽ മാ​ത്ര​മേ സ്ഥി​രീ​ക​രി​ക്കാ​നാ​കൂ​വെ​ന്നു​മാ​ണ്.
പു​ലി​യെ നേ​രി​ട്ടു ക​ണ്ട വീ​ട്ട​മ്മ​യും മ​റ്റ് മൂ​ന്നു​പേ​രും ത​ങ്ങ​ൾ പു​ലി​യെ നേ​രി​ട്ടു ക​ണ്ട​താ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​യി​ല്ല. വ​നം​വ​കു​പ്പ് പ​റ​യു​ന്ന അ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്വീ​ക​രി​ച്ച​ത്.
പ്ര​ദേ​ശ​ത്ത് എ​ത്തി​യ മൃ​ഗ​ത്തെ ക​ണ്ടെ​ത്താ​നാ​യി കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കാ​മ​റ ഇ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ണ​ത്ത​റ സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​മ​ഹേ​ഷ് അ​റി​യി​ച്ചു.