സം​വാ​ദ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Wednesday, February 1, 2023 12:44 AM IST
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ 'ആ​ശാ​ന്‍റെ സീ​ത​യും മാ​തം​ഗി​യും 100 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം' സം​വാ​ദ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ളു​ടെ വാ​യ​ന വ​ർ​ധി​പ്പി​ക്കു​ക​യും വാ​യ​ന​യി​ൽ​ക്കൂ​ടി അ​റി​വും തി​രി​ച്ച​റി​വും ചി​ന്താ​ശേ​ഷി​യും പ്ര​തി​ക​ര​ണ​ശേ​ഷി​യും ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​പാ​ടി ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ഷ സി. ​ചാ​ലി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എം. ​മൈ​മൂ​ന​ത്ത്, എം. ​അ​ജ്മ​ൽ, കെ.​വി. രാ​ഘ​വ​ൻ, ജി. ​അ​ജ​യ​കു​മാ​ർ, സി.​ടി. റം​ല, സു​ശീ​ല കേ​ശ​വ​ൻ, ബി​ന്ദു അ​നി​ൽ, ബി​ന്യ സ​നീ​ഷ്, ഡി. ​മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.