ചെ​റു​പു​ഴ​യി​ൽ ഭ്രാ​ന്ത​ൻ നാ​യ​യു​ടെ വി​ള​യാ​ട്ടം; 10 പേ​ർ​ക്ക് ക​ടി​യേ​റ്റു
Wednesday, February 1, 2023 12:44 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ൽ പ​ത്തു​പേ​ർ​ക്ക് ഭ്രാ​ന്ത​ൻ നാ​യ​യു​ടെ ക​ടി​യേ​റ്റു. പാ​ടി​യോ​ട്ടു​ചാ​ൽ, ഹാ​ജി​മു​ക്ക്, കു​ണ്ടം​ത​ടം, കാ​ക്ക​യം​ചാ​ൽ, ചെ​റു​പു​ഴ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.
കാ​ക്കേ​ഞ്ചാ​ലി​ലെ കൂ​ട്ട​മാ​ക്ക​ൽ ജോ​ഷി (60), ഭാ​ര്യ ഗ്രേ​സി (58), മ​ക​ൻ പ്ര​വീ​ൺ (28), കൊ​ച്ചു​മ​ക​ൾ ജു​വ​ൽ (ഒ​ൻ​പ​ത്), കു​ണ്ടം​ത​ട​ത്തി​ലെ വി​ശ്വ​നാ​ഥ​ൻ, പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ത്തു പേ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്.
ഇ​വ​ർ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് പാ​ടി​യോ​ട്ടു​ചാ​ൽ ഭാ​ഗ​ത്ത് നാ​യ​യെ ക​ണ്ട​ത്. വീ​ടി​നു​ള്ളി​ൽ ക​യ​റി​യും നാ​യ ആ​ളു​ക​ളെ ആ​ക്ര​മി​ച്ചു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ക​ടി​യേ​റ്റു.
നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഭ്രാ​ന്ത​ൻ നാ​യ​യെ ചെ​റു​പു​ഴ ഭാ​ഗ​ത്തു​വ​ച്ച് നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു.