ഗ്രാ​മ​വീ​ഥി​ക​ളി​ലൂ​ടെ വാ​ക് ഇ​ന്‍റേ​ൺ​സ്
Wednesday, February 1, 2023 12:46 AM IST
ഉ​ളി​ക്ക​ൽ: ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വാ​ക്ക് വി​ത്ത്‌ എം​എ​ൽ​എ ഇ​ന്‍റേ​ൺ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള 'എ ​ഡേ അ​റ്റ് എ​സ്ടി കോ​ള​നി' എ​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ട്ട​റ​ഞ്ഞി അം​ബേ​ദ്ർ കോ​ള​നി​യി​ൽ ന​ട​ന്നു. മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി കോ​ള​നി​ക​ൾ ഇ​ന്‍റേ​ൺ​സ് സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​രു​ടെ കൂ​ടെ ഒ​രു ദി​വ​സം ചെ​ല​വ​ഴി​ച്ച് കോ​ള​നി നി​വാ​സി​ക​ളോ​ട് ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​വ​ർ​ക്കാ​യി പു​തി​യ വി​ക​സ​ന മാ​തൃ​ക​ക​ൾ രൂ​പീ​ക​രി​ക്കു​ക​യു​മാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഗാ​ന്ധി​ന​ഗ​ർ, ച​പ്പും​ക​രി, ക​ട​മ​ന​ക​ണ്ടി, ക​തു​വാ​പ്പ​റ​മ്പ്, അ​ട്ട​റ​ങ്ങി അം​ബേ​ത്ക​ർ എ​ന്നീ കോ​ള​നി​ക​ളി​ലാ​ണ് ഇ​ന്‍റേ​ൺ​സ് പ​ഠ​നം ന​ട​ത്തി​യ​ത്.
ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടോ​മി മൂ​ക്ക​നോ​ലി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി​ജി ശ​ശി, പു​റ​വ​യ​ൽ ട്രൈ​ബ​ൽ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ശ്രീ​ജ, എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജി​ജി രാ​ജു , ഇ​ന്‍റേ​ൺ​ഷി​പ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. അ​മൂ​ല്യ, ഇ​ന്‍റേ​ണു​ക​ളാ​യ ജെ. ​റോ​സ്ന, അ​നീ​റ്റ ലൂ​ക്കോ​സ്, ടി. ​സി​ജി​ന, മെ​യ്ദി​നി മോ​ഹ​ൻ, തേ​ജ​ശ്രീ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.