എംഎസ്എഫ് കൂത്തുപറന്പ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
1263896
Wednesday, February 1, 2023 12:46 AM IST
കൂത്തുപറമ്പ്: വേങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ സഹായിക്കുന്ന പോലീസ് സമീപനം അവസാനിപ്പിക്കണമെന്നും പോലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടിനെതിരേയും എംഎസ്എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് അനസ് കൂട്ടക്കെട്ടിൽ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ലാ ട്രഷറർ സാദിഖ് പാറാട്, ജില്ലാ സെക്രട്ടറി യൂനുസ് പടന്നോട്, അഡ്വ. ടി.പി. സജീർ, മുബീൻ, നസീബ് അഞ്ചരക്കണ്ടി, ടി.പി. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.