ബൈ​ക്ക് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, February 1, 2023 11:27 PM IST
എ​ട​ക്കാ‌​ട്: സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വേ ബൈ​ക്ക് റോ​ഡി​ൽ​നി​ന്നു മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മു​ഴ​പ്പി​ല​ങ്ങാ​ട് എ​ച്ച്ഇ​എം​എ​സ് റോ​ഡി​ലെ മ​ല​യ​നാ​ണ്ടി വ​സ​ന്ത​കു​മാ​റി​ന്‍റെ മ​ക​ൻ റോ​യ​ൽ ദാ​സ്(18) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് മ​ഠം റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ടം. നി​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു. തോ​ട്ട​ട ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​ണ്.