ഭ​ക്ഷ്യ​വി​ഷ​ബാ​ധ: 295 പേ​ര്‍ ചി​കി​ത്സ തേ​ടി
Thursday, February 2, 2023 12:37 AM IST
ചെ​റു​വ​ത്തൂ​ര്‍: തി​മി​രി കോ​ട്ടു​മൂ​ല​യി​ല്‍ ഉ​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യ​വ​രു​ടെ എ​ണ്ണം 295 ആ​യി ഉ​യ​ര്‍​ന്നു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​വ​രി​ല്‍ 15 പേ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ഞ്ച് സാ​മ്പി​ളു​ക​ള്‍ ക​ണ്ണൂ​രി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും ഛര്‍​ദി​യും വ​യ​റു​വേ​ദ​ന​യും ത​ല​ക​റ​ക്ക​വു​മാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച തി​മി​രി കോ​ട്ടു​മൂ​ല​യി​ലെ ക്ഷേ​ത്ര ക​ളി​യാ​ട്ട സ​മാ​പ​ന​ദി​വ​സം വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ല്‍​നി​ന്നാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​റു​വ​ത്തൂ​രി​ലെ​ത്തി. ജി​ല്ലാ ഡ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഗീ​ത ഗു​രു​ദാ​സ്, പ​ബ്ലി​ക്ക് ഹെ​ല്‍​ത്ത് എ​ക്‌​സ്‌​പേ​ര്‍​ട്ട് ഡോ.​ഹ​രി​ശ​ങ്ക​ര്‍, ഐ​ഡി​എ​സ്പി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഡാ​ല്‍​മി​റ്റ നി​യ ജ​യിം​സ്, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് പി.​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍​നാ​യ​ര്‍ എ​ന്നി​വ​രാ​ണ് ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യ്ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഡി.​ജി.​ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ല് ഡോ​ക്‌​ട​ര്‍​മാ​രു​ടെ സം​ഘം നേ​തൃ​ത്വം ന​ല്‍​കി​വ​രു​ന്നു​ണ്ട്.
ക​യ്യൂ​ര്‍-​ചീ​മേ​നി, ചെ​റു​വ​ത്തൂ​ര്‍, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ന്‍.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലും ക​രി​വെ​ള്ളൂ​ര്‍ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് എ​ല്ലാ​വ​രും ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് എ​ണ്ണം 290 ക​ട​ന്ന​ത്.