കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സത്തിന് ഒ​രു വ​ർ​ഷം
Thursday, February 2, 2023 12:38 AM IST
ക​ണ്ണൂ​ർ: കെ​എ​സ്ആ​ർ​ടി​സി ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ ആ​രം​ഭി​ച്ച ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കുന്നു. കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2022 ഫെ​ബ്രു​വ​രി 12ന് ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ ഇ​തു​വ​രെ 170 ഓ​ളം യാ​ത്ര​ക​ളാ​ണ് ന​ട​ത്തി​യ​ത്. ഒ​ന്നേകാ​ൽ കോ​ടി രൂ​പ വ​രു​മാ​നം ഇ​തു​വ​ഴി നേ​ടി. ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ടൂ​ർ പാ​ക്കേ​ജു​ക​ളും ത​യാ​റ​ാവു​ക​യാ​ണ്. ജി​ല്ലാ കോ​-‍ഓർ​ഡി​നേ​റ്റ​ർ കെ.​ജെ. റോ​യി​യും ഡി​പ്പോ കോ​-ഓർ​ഡി​നേ​റ്റ​ർ കെ.​ആ​ർ. ത​ൻ​സീ​റും നേ​തൃ​ത്വം ന​ൽ​കും.
ഈ മാസത്തെ ടൂ​ർ പാ​ക്കേ​ജു​ക​ൾ:
വാ​ഗ​മ​ൺ-​കു​മ​ര​കം: ഒ​ന്നാം ദി​വ​സം വാ​ഗ​മ​ണി​ലും ര​ണ്ടാം ദി​വ​സം കു​മ​ര​ക​ത്തും ചെ​ല​വ​ഴി​ക്കു​ന്ന പാ​ക്കേ​ജി​ന് താ​മ​സ​വും ഭ​ക്ഷ​ണ​വു​മു​ൾ​പ്പെ​ടെ ഒ​രാ​ൾ​ക്ക് 3900 രൂ​പ​യാ​ണ്. മൂ​ന്ന്, 10, 17 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് യാ​ത്ര പു​റ​പ്പെ​ടും.
മൂ​ന്നാ​ർ: ഒ​ന്നാം ദി​വ​സം അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ച്ച് മൂ​ന്നാ​റി​ൽ താ​മ​സി​ച്ച് ര​ണ്ടാം ദി​വ​സം മൂ​ന്നാ​റി​ൽ ഏ​ഴോ​ളം സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഭ​ക്ഷ​ണ​വും പ്ര​വേ​ശ​ന ഫീ​സും ഒ​ഴി​കെ ഒ​രാ​ൾ​ക്ക് 2150 രൂ​പ​യാ​ണ്. 11നും 25​നും രാ​വി​ലെ ആ​റി​ന് യാ​ത്ര പു​റ​പ്പെ​ടും.
നെ​ഫ്രി​റ്റി​റ്റി: ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര​ക്ക് ഒ​രാ​ൾ​ക്ക് 3850 രൂ​പ​യാ​ണ്. 22ന് ​രാ​വി​ലെ അ​ഞ്ചി​ന് യാ​ത്ര പു​റ​പ്പെ​ടും. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും വ​യ​നാ​ടി​ലെ എ​ൻ ഊ​ര്, ബാ​ണാ​സു​ര സാ​ഗ​ർ ഡാം, ​ഹ​ണി മ്യൂ​സി​യം, ല​ക്കി​ടി വ്യൂ ​പോ​യി​ന്‍റ്, ച​ങ്ങ​ല​മ​രം, ടീ​പ്ലാ​ന്‍റേ​ഷ​ൻ എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. നാ​ല് നേ​ര​ത്തെ ഭ​ക്ഷ​ണ​വും പ്ര​വേ​ശ​ന ഫീ​സു​മു​ൾ​പ്പെ​ടെ 1180 രൂ​പ​യാ​ണ്. ഫോ​ൺ: 9496131288, 8089463675, 9048298740.