വെ​ണ്ടേ​ക്കും​ചാ​ലി​ലെ പു​ലി​യു​ടെ ദൃ​ശ്യം കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ല്ല
Thursday, February 2, 2023 12:38 AM IST
കേ​ള​കം: വെ​ണ്ടേ​ക്കും​ചാ​ലി​ൽ സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ ഇ​തു​വ​രെ​യാ​യി പു​ലി​യു​ടെ ചി​ത്രം പ​തി​ഞ്ഞി​ല്ല. ഇ​വി​ടെ​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ നീ​രു​റ​വ​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു കാ​മ​റ സ്ഥാ​പി​ച്ച​ത്. വ​ന്യ​ജീ​വി വെ​ള്ളം കു​ടി​ക്കാ​ൻ ഇ​വി​ടെ എ​ത്തു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു കാ​മ​റ സ്ഥാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കാ​മ​റ ഇ​വി​ടെ​ത്ത​ന്നെ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടു ദി​വ​സം കൂ​ടി കാ​മ​റ ഇ​വി​ടെ ത​ന്നെ വെ​ക്കാ​നാ​ണ് തീ​രു​മാ​നം. മ​ണ​ത്ത​ണ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ആ​ർ. മ​ഹേ​ഷ് ,ബീ​റ്റ് ഓ​ഫീ​സ​ർ പി.​വി. സ​ജി​ത്ത് , വാ​ർ​ഡ് മെ​മ്പ​ർ ബി​നു മാ​നു​വ​ൽ , വ​നം വ​കു​പ്പ് വാ​ച്ച​ർ​മാർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് കാ​മ​റ​യി​ൽ വ​ന്യ​ജീ​വി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച​ത്.
പു​ലി​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ഉ​റ​പ്പി​ച്ചു പ​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ വ​നം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പു​ലി ഭീ​തി കാ​ര​ണം പ​ല​രും രാ​വി​ലെ​യു​ള്ള റ​ബ​ർ ടാ​പ്പിം​ഗ് നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ൽ ​സൊ​സൈ​റ്റി​ക​ൾ പാ​ൽ അ​ള​ക്കു​ന്ന​തി​ന്‍റെ സ​മ​യ​വും വ്യ​ത്യാ​സ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.