ഗ്രേ​റ്റ്‌ ബോം​ബെ സ​ർ​ക്ക​സ്‌ നാ​ളെ മു​ത​ൽ ഇ​രി​ട്ടി​യി​ൽ
Thursday, February 2, 2023 12:38 AM IST
ഇ​രി​ട്ടി: ഗ്രേ​റ്റ്‌ ബോം​ബെ സ​ർ​ക്ക​സ്‌ പു​ന്നാ​ട്‌ കു​ന്നി​ൻ​കീ​ഴി​ൽ മൈ​താ​നി​യി​ൽ നാ​ളെ വൈ​കു​ന്നേ​രം മു​ത​ൽ പ്ര​ദ​ർ​ശ​ന​മാ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ​ർ​ക്ക​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
എ​ത്യോ​പ്യ, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെയും ഇ​ന്ത്യ​യി​ലെ​യും മി​ക​ച്ച സ​ർ​ക്ക​സ് ക​ലാ​കാ​ര​ട​ക്ക​മു​ള്ള ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സ് ആ​ദ്യ​മാ​യാ​ണ് ഇ​രി​ട്ടി​യി​ൽ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു മാ​സം നീ​ളു​ന്ന സ​ർ​ക്ക​സ്‌ മേ​ള​യി​ൽ ഉ​ച്ച​യ​ക്ക് ഒ​ന്നി​നും ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നി​നും രാ​ത്രി ഏ​ഴി​നുമാ​ണ് പ്ര​ദ​ർ​ശ​നം. റ​ഷ്യ​ൻ സ​ർ​ക്ക​സി​ലെ നൂ​ത​ന ഇ​ന​ങ്ങ​ൾ, ട്ര​പ്പീ​സ്, അ​ക്രോ​ബാ​റ്റി​ക് പ്ര​ദ​ർ​ശ​നം, അ​ക്രോ​ബാ​റ്റി​ക് നൃ​ത്തം എ​ന്നി​വ​യും അ​തി​സാ​ഹ​സി​ക ക​ലാ​പ​രി​പാ​ടി​ക​ളും വി​ദേ​ശ​യി​നം പ​ക്ഷി​ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ഉ​ണ്ടാ​കും.
റോ​ള​ർ അ​ക്രോ​ബാ​റ്റും പി​ര​മി​ഡും അ​ക്രോ​ബാ​റ്റി​ന​ങ്ങ​ളും ബോം​ബെ സ​ർ​ക്ക​സി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. നേ​പ്പാ​ൾ, അ​സം വ​നി​താ താ​ര​ങ്ങ​ളു​ടെ ‘ഉ​ല്ലാ​ഹൂ​പ്‌’ പ്ര​ദ​ർ​ശ​ന​വും പ്ര​ത്യേ​ക​ത​യാ​ണ്. ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ ​ശ്രീ​ല​ത, ഡി​വൈ​എ​സ്‌​പി സ​ജേ​ഷ്‌ വാ​ഴാ​ള​പ്പി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​ഹ​രി​നാ​യ​ർ, സി. ​രാ​ജ​ൻ, സൂ​ര​ജ്‌, പ്ര​കാ​ശ്‌, സ​ർ​ക്ക​സ്‌ ക​ലാ​കാ​രി​ക​ളാ​യ സ​ബീ​ന,ന​ന്ദി​ത എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.