ശ്രീകണ്ഠപുരം: തടഞ്ഞുവച്ച പെൻഷൻ കുടിശികയും നാല് ഗഡു ക്ഷാമാശ്വാസ കുടിശികയും നൽകുക, മെഡിസെപ് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ്പിഎ ശ്രീകണ്ഠപുരം സബ് ട്രഷറക്ക് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ഒ. മാധവൻ നിർവഹിച്ചു. ഡോ. വി.എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞിമൊയ്തീൻ, പി.ടി. കുര്യാക്കോസ്, അപ്പു കണ്ണാവിൽ, കെ. ഗോവിന്ദൻ, കെ. ദിവാകരൻ, പി.സി. മറിയാമ്മ, ജോസ് അഗസ്റ്റിൻ, കെ.സി. ജോൺ, എം.കെ. ബാലകൃഷ്ണൻ, പദ്മനാഭൻ, രാജമ്മാൾ, ജോസഫ് സക്കറിയാസ്, കെ.വി. കുഞ്ഞിരാമൻ, വി.വി. കുഞ്ഞികൃഷ്ണൻ, ജോസഫീന വർഗീസ്, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചെറുപുഴ, പെരിങ്ങോം, കാങ്കോൽ-ആലപ്പടമ്പ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറുപുഴ സബ്ട്രഷറിയ്ക്ക് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യഗ്രഹ സമരം ആരംഭിച്ചു. കെപിസിസി അംഗം വി.പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ചെറുപുഴ ചെറുപുഴ മണ്ഡലം പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. ടി. കുഞ്ഞികൃഷ്ണൻ, കോടൂർ കുഞ്ഞിരാമൻ, കെ.എം. കുഞ്ഞപ്പൻ, എ.കെ. രാജൻ, രാമചന്ദ്രൻ, കെ.എം. തോമസ്, കെ.സി. ഗ്രേസി എന്നിവർ പ്രസംഗിച്ചു.