ഗ​ർ​ഭാ​ശ​യ-​ഗ​ള കാ​ൻ​സ​ർ നി​വാ​ര​ണം: വാ​ക്സി​ൻ പ്ര​ചാ​ര​ണ ബോ​ധ​വ​ത്ക​ര​ണ യ​ജ്ഞം നാ​ലു മു​ത​ൽ
Friday, February 3, 2023 12:35 AM IST
ക​ണ്ണൂ​ർ: ലോ​ക കാൻ​സ​ർ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാളെ മു​ത​ൽ 20 വ​രെ എ​ച്ച്​പി​വി വാ​ക്സി​ൻ പ്ര​ച​ര​ണ ബോ​ധ​വ​ത്ക​ര​ണ യ​ജ്ഞം ന​ട​ത്തും. ഒ​ന്പ​ത് വ​യ​സി​നും 14 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത് സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെ ആ​യു​ഷ്ക്കാ​ലം പ്ര​തി​രോ​ധി​ക്കാം. മ​റ്റു​ള്ള​വ​ർ​ക്ക് രോ​ഗം ല​ളി​ത​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ച് രോ​ഗം മൂ​ല​മു​ള്ള മ​ര​ണ​വും ത​ട​യാ​നാ​കും. ഒ​ന്പ​ത് വ​യ​സു മു​ത​ൽ 14 വ​യ​സു​വ​രെ​യു​ള്ള ഹൈ​സ്കൂ​ൾ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 ഹൈ​സ്കൂ​ളു​ക​ളി​ൽ ദ്വൈ​വാ​ര തീ​വ്ര എ​ച്ച്പി​വി​വാ​ക്സി​ൻ പ്ര​ചാ​ര​ണ ബോ​ധ​വ​ൽ​ക്ക​ര​ണ യ​ജ്ഞം ന​ട​ത്തു​ക. ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ചാ​ല ക​ണ്ണൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ൽ നാ​ലി​ന് ഉ​ച്ച​യ്ക്ക് 1.30ന് ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ എം. ഹേ​മ​ല​ത നി​ർ​വ​ഹി​ക്കും. ക​ണ്ണൂ​ർ ഗൈ​ന​ക്ക് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​ത മേ​ക്കോ​ത്ത് വി​ശി​ഷ്ടാ​തി​ഥി ആ​യി​രി​ക്കും. എം​സി​സി​എ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​കൃ​ഷ്ണ​നാ​ഥ പൈ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ണ്ണൂ​ർ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​വി.​സു​രേ​ഷ്, ചി​ന്മ​യ മി​ഷ​ൻ എ​ഡു​ക്കേ​ഷ​ൻ ട്ര​സ്റ്റ് ചീ​ഫ് സേ​വ​ക് എ.​കെ. രാ​ജ​ൻ, സെ​ക്ര​ട്ട​റി മ​ഹേ​ഷ്ച​ന്ദ്ര ബാ​ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.