75ാം വിവാഹ വാ​ർ​ഷി​ക മധുരവുമായി തോ​മ​സും ​അ​ന്ന​മ്മയും
Friday, February 3, 2023 12:35 AM IST
ചെ​റു​പു​ഴ: വി​വാ​ഹ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് തി​രു​മേ​നി​യി​ലെ പ​ര​വം​പ​റ​മ്പി​ൽ തോ​മ​സ്-അ​ന്ന​മ്മ ദ​മ്പ​തി​ക​ൾ. 1948 ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. അ​ന്ന് തോ​മ​സി​ന് 18 വ​യ​സും അ​ന്ന​മ്മ​യ്ക്ക് 16 വ​യ​സു​മാ​യി​രു​ന്നു.
കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​ഴാ​ച്ചേ​രി​യി​ൽ നി​ന്ന് ക​രു​വ​ഞ്ചാ​ൽ വെ​ള്ളാ​ട് എ​ന്ന സ്ഥ​ല​ത്ത് കു​ടി​യേ​റി​യ​താ​ണി​വ​ർ. പി​ന്നീ​ട് തി​രു​മേ​നി​യി​ലേ​യ്ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു. ദ​മ്പ​തി​ക​ൾ​ക്ക് എ​ട്ട് മ​ക്ക​ളാ​ണ് ഉ​ള്ള​ത്. മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളുമായി 65 പേ​രുണ്ട്.
മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും ചേ​ർ​ന്ന് ഇ​വ​രു​ടെ 75-ാം വി​വാ​ഹ വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു. തി​രു​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​വ​ർ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി ദ​മ്പ​തി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. 75 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്നേ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ എ​ല്ലാ​വ​രു​മാ​യി ഇ​വ​ർ പ​ങ്കു​വെ​ച്ചു.