കൊ​ള​ക്കാ​ട് സാ​ന്തോം എച്ച്എസ്എസ് പു​തി​യ കെ​ട്ടി​ടം ഉദ്ഘാടനം ചെയ്തു
Friday, February 3, 2023 12:35 AM IST
കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട് സാ​ന്തോം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ് കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​നാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു.
കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ ആ​ദ​രി​ച്ചു.
ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, പാ​രി​ഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​മി ആ​യി​ലൂ​കു​ന്നേ​ൽ, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ,
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​സി. റോ​സ, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സോ​ളി തോ​മ​സ്, സാ​ബു പൂ​വ​ത്തി​ങ്ക​ൽ​താ​ഴ​ത്ത്, സ​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി മ​റ്റ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.