പാ​യ് തേ​നീ​ച്ച​യാ​ക്ര​മ​ണം; അ​ഗ്നി​രക്ഷാസേ​നാം​ഗ​ങ്ങ​ള​ട​ക്കം ആ​റു പേ​ർ​ക്കു പ​രി​ക്ക്
Saturday, February 4, 2023 12:34 AM IST
ഇ​രി​ട്ടി: കോ​ളി​ക്ക​ട​വ് കൂ​വ​ക്കു​ന്നി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ റ​ബ​ർ​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കി​ടെ ഇ​ള​കി​വ​ന്ന പാ​യ് തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ് ര​ണ്ട് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ​ക്ക​ട​ക്കം ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റ​ബ​ർ​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ പൂ​മ​രം, ഭാ​ര്യ മേ​രി, വി​ശ്വ​ൻ, ജോ​സ്, ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലെ എ​ഫ്ആ​ർ​ഒ കെ.​വി. ബി​ജേ​ഷ്, എ​എ​സ്ടി​ഒ പി.​പി. രാ​ജീ​വ​ൻ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സെ​ബാ​സ്റ്റ്യ​നാ​ണ് ഏ​റ്റ​വു​മ​ധി​കം കു​ത്തേ​റ്റ​ത്. നി​ര​വ​ധി തേ​നീ​ച്ച​ക​ൾ പൊ​തി​ഞ്ഞ് കു​ത്തി​യ​തോ​ടെ ത​ള​ർ​ന്ന് നി​ല​ത്തു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​രും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സു​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മ​റ്റു​ള്ള​വ​ർ​ക്കും അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ​ക്കും കു​ത്തേ​റ്റ​ത്. സെ​ബാ​സ്റ്റ്യ​ൻ വൈ​കു​ന്നേ​ര​ത്തോ​ടെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

കേ​ള​ക​ത്ത് ര​ണ്ടു​പേ​ർ​ക്ക്
ക​ട​ന്ന​ൽ കു​ത്തേ​റ്റു

കേ​ള​കം: കേ​ള​കം മീ​ശ​ക്ക​വ​ല​യി​ൽ ര​ണ്ടു​പേ​ർ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റു. മീ​ശ​ക്ക​വ​ല​യി​ലെ പു​തി​യ കു​ള​ങ്ങ​ര ജോ​സ​ഫ് (65), കോ​ട്ട​ക്ക​ൽ ബി​ബി​ൻ (26) എ​ന്നി​വ​ർ​ക്കാ​ണ് ക​ട​ന്ന​ൽ കു​ത്തേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ ഇ​രി​ട്ടി അ​മ​ല ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​റ​മ്പി​ൽ പ​ണി​യെ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ ക​ട​ന്ന​ൽ കു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജോ​സ​ഫ് നി​ല​വി​ളി​ച്ച​പ്പോ​ൾ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ബി​ബി​നെ​യും ക​ട​ന്ന​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബി​ബി​നെ​യും ഇ​രി​ട്ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.