നാ​ലു ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Saturday, February 4, 2023 12:34 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ല്‍. ഇ​രി​ട്ടി കീ​ഴൂ​ര്‍​കു​ന്നി​ലെ കെ. ​മു​ഹ​മ്മ​ദ​ലി (51), പെ​രു​മ്പു​ന്ന​യി​ലെ സി. ​ക​ബീ​ര്‍ (32), പു​ന്നാ​ട് സ്വ​ദേ​ശി കെ.​വി. മു​ജീ​ബ് (42) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ പെ​രു​മ്പ ദേ​ശീ​യ​പാ​ത​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. മ​ത്സ്യ​പ്പെ​ട്ടി​ക​ൾ അ​ടു​ക്കി മ​റ​ച്ച​നി​ല​യി​ൽ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ വാ​നി​ൽ​നി​ന്ന് 20 ചാ​ക്കു​ക​ളി​ലാ​യാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ് കൂ​ള്‍​ലി​പ്‌​സ്, ഹാ​ന്‍​സ്, പാ​ന്‍​പ​രാ​ഗ് തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. സ്ഥി​ര​മാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ മ​റ​യ്ക്കു​ന്ന​തി​നാ​യും പ്ര​തി​ക​ൾ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.