ഡി​വൈ​എ​ഫ്ഐ​യു​ടെ പൊ​തി​ച്ചോ​റ് ഇ​നി പ​രി​യാ​ര​ത്തും
Saturday, February 4, 2023 12:34 AM IST
ക​ണ്ണൂ​ർ: ഡി​വൈ​എ​ഫ്ഐ​യു​ടെ ഹൃ​ദ​യ​പൂ​ർ​വം പൊ​തി​ച്ചോ​റ് ഇ​ന്നു മു​ത​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും വി​ത​ര​ണം ചെ​യ്യും. 1200 മു​ത​ൽ 1500 വ​രെ പൊ​തി​ച്ചോ​റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ക​യെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​ത​ര​ണോ​ദ്ഘാ​ട​നം എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ഡ്മി​റ്റ് കാ​ർ​ഡാ​ണ് പൊ​തി​ച്ചോ​ർ വാ​ങ്ങാ​ൻ കൊ​ണ്ടു​വ​രേ​ണ്ട​ത്. ഓ​രോ കാ​ർ​ഡി​നും ര​ണ്ടു​വീ​തം പൊ​തി ന​ൽ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സ​രി​ൻ ശ​ശി, പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, പി.​എം. അ​ഖി​ൽ, സി.​പി. ഷി​ജു എ​ന്നി​വ​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.