വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് എ​ട്ടു പ​വ​നും 45,000 രൂ​പ​യും ക​വ​ര്‍​ന്നു
Saturday, February 4, 2023 12:35 AM IST
ഉ​പ്പ​ള: പൂ​ട്ടി​ക്കി​ട​ന്ന വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് എ​ട്ടു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 45,000 രൂ​പ​യും ക​വ​ര്‍​ന്നു. ഉ​പ്പ​ള ഹി​ദാ​യ​ത്ത് ബ​സാ​റി​ലെ പ്ര​വാ​സി മു​ഹ​മ്മ​ദ് സാ​ലി​മി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. സാ​ലി​മി​ന്‍റെ ഉ​മ്മ സ​ഫി​യ വീ​ട് പൂ​ട്ടി കു​ടും​ബ​വീ​ടാ​യ ക​ര്‍​ണാ​ട​ക നാ​ട്ട​ക്ക​ല്‍ സാ​ല​ത്തൂ​രി​ല്‍ പോ​യ​താ​യി​രു​ന്നു. സാ​ലിം ഇ​ന്ന​ലെ ദു​ബാ​യി​ൽ​നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റാ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ അ​ര്‍​ധ​രാ​ത്രി വീ​ടി​ന​ക​ത്ത് ഒ​രാ​ള്‍ മു​ഖം​മൂ​ടി ധ​രി​ച്ച് ന​ട​ക്കു​ന്ന​താ​യി ക​ണ്ടു.
ഉ​ട​ൻ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. ബ​ന്ധു​ക​ളെ​ത്തി വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത​നി​ല​യി​ല്‍ ക​ണ്ട​ത്. മു​ക​ളി​ല​ത്തെ നി​ല​യി​ലെ ഒ​രു അ​ല​മാ​ര​യും താ​ഴ​ത്തെ നി​ല​യി​ലെ മൂ​ന്ന് അ​ല​മാ​ര​ക​ളും ത​ക​ര്‍​ത്ത​നി​ല​യി​ലും വ​സ്ത്ര​ങ്ങ​ള്‍ വാ​രി​വ​ലി​ച്ച നി​ല​യി​ലും കാ​ണ​പ്പെ​ട്ടു. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.