കെ​സി​സി​പി​എ​ലി​ന് അ​ഞ്ചു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ
Saturday, February 4, 2023 12:35 AM IST
പാ​പ്പി​നി​ശേ​രി: കേ​ര​ള ക്ലേ​യ്സ് ആ​ൻ​ഡ് സി​റാ​മി​ക് പ്രോ​ഡ​ക്‌​ട്സ് ലി​മി​റ്റ​ഡി​ന് (കെ​സി​സി​പി​എ​ൽ) വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക​ൾ​ക്കാ​യി 2023-24 ബ​ജ​റ്റി​ൽ അ​ഞ്ചു കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി.
ലാ​റ്റ​റൈ​റ്റ് എ​ക്സ്ട്രാ​ക്ഷ​ന്‍റെ വി​പു​ലീ​ക​ര​ണം, സാ​നി​റ്റൈ​സ​ർ, ഹാ​ൻ​ഡ് വാ​ഷ്, ഫ്ളോ​ർ ക്ലീ​ന​ർ, ഡി-​മി​ന​റ​ലൈ​സ്ഡ് വാ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പേ​ഴ്സ​ണ​ൽ പ്രൊ​ട്ട​ക്‌​ടീ​വ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ യൂ​ണി​റ്റി​ന്‍റെ വി​പു​ലീ​ക​ര​ണം, പ​ഴ​യ​ങ്ങാ​ടി​യി​ലെ ക​ന്പ​നി​യു​ടെ ഖ​ന​നം ചെ​യ്ത മേ​ഖ​ല​യി​ൽ ജൈ​വ​വൈ​വി​ധ്യം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ തോ​ട്ടം ഒ​രു​ക്ക​ൽ എ​ന്നീ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി​ട്ടാ​ണ് തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ​ങ്ങാ​ടി​യി​ൽ ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യി ഖ​ന​നം ചെ​യ്ത മേ​ഖ​ല​യെ മാ​റ്റാ​നു​ള്ള പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യും.