ന​വീ​ക​രി​ച്ച ചെ​മ്പേ​രി വി​മ​ല ആ​ശു​പ​ത്രി ഉ​ദ്‌​ഘാ​ട​നം ഇ​ന്ന്
Saturday, February 4, 2023 12:37 AM IST
പ​യ്യാ​വൂ​ർ: സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​മ്പേ​രി ഇ​ട​വ​കാ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​രി​ച്ച ചെ​മ്പേ​രി വി​മ​ല ആ​ശു​പ​ത്രി​യു​ടെ ഉ​ദ്‌​ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കും. ചെ​മ്പേ​രി ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പീ​ഡി​യാ​ട്രി​ക്, ഇ​എ​ൻ​ടി, ഓ​ർ​ത്തോ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​നി മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​കും. കൂ​ടാ​തെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ഷ്വാ​ലി​റ്റി, ആ​ർ​എം​ഒ, അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഫു​ള്ളി ഓ​ട്ടോ​മേ​റ്റ​ഡ് കം​പ്യൂ​ട്ട​റൈ​സ്ഡ് മെ​ഡി​ക്ക​ൽ ലാ​ബ് എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഉ​ദ്‌​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച മു​ത​ൽ ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും. ഓ​ർ​ത്തോ ക്യാ​മ്പി​ൽ ബോ​ൺമാ​രോ ടെ​സ്റ്റ് സൗ​ജ​ന്യ​മാ​യി ചെ​യ്തു കൊ​ടു​ക്കും.