മ​ട​മ്പം ലൂ​ർ​ദ് ഫൊറോനാ ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Saturday, February 4, 2023 12:37 AM IST
മ​ട​മ്പം: ലൂ​ർ​ദ് മാ​താ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​ത്തു ദി​വ​സം നീ​ളു​ന്ന തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ.​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​ക്ക് ഫാ.​സു​നി​ൽ പാ​റ​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 10 വ​രെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല പ്രാ​ർ​ത്ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. ഫാ.​ജോ​സ് ക​റു​ക​പ്പ​റ​മ്പി​ൽ ഒ​എ​സ്എ​ച്ച്, ഫാ.​ഷി​ജു ക​ള​രി​യ്ക്ക​ൽ, ഫാ.​നോ​ബി​ൾ ഓ​ണം​കു​ളം, ഫാ.​ഫി​ലി​പ്പ് കൊ​ച്ചു​പ​റ​മ്പി​ൽ ഒ​എ​സ്ബി, ഫാ.​അ​രു​ൺ പ​ടി​ഞ്ഞാ​റെ​ആ​നി​ശേ​രി​ൽ സി​എ​സ്ടി, ഫാ.​സേ​വ്യ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ.​ജോ​ർ​ജ്ചാ​ലി​ൽ സി​എ​സ്ടി എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
11 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ട​മ്പം പ​ള്ളി​യി​ലും 4.30 ന് ​തു​മ്പേ​നി ക​പ്പേ​ള​യി​ലും വാ​ദ്യ​മേ​ള​ങ്ങ​ൾ. 4.45 ന് ​ജ​പ​മാ​ല പ്രാ​ർ​ത്ഥ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, തു​മ്പേ​നി​യി​ൽ നൊ​വേ​ന എ​ന്നി​വ​ക്ക് ഫാ.​തോ​മ​സ് വ​ട്ട​ക്കാ​ട്ടി​ൽ ഒ​എ​സ്എ​ച്ച് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് കു​ടി​യേ​റ്റ സ്മാ​ര​ക ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫാ.​ജോ​യി ക​ട്ടി​യാ​ങ്ക​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​മൈ​ക്കി​ൾ നെ​ടും​തു​രു​ത്തി പു​ത്ത​ൻ​പു​ര​യി​ൽ, ഫാ.​ലൂ​ക്ക് ക​രി​മ്പി​ൽ, ഫാ.​സി​നോ​ജ് കാ​ര​പ്ലാ​ക്കി​ൽ ഒ​എ​സ്എ​ച്ച് എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ "പു​റ​ത്ത്ന​മ​സ്കാ​രം'. പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലെ​ത്തു​മ്പോ​ൾ ഫാ.​ജോ​ർ​ജ് ക​പ്പു​കാ​ലാ​യി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ക്കും.
സ​മാ​പ​ന ദി​ന​മാ​യ 12 ന് ​രാ​വി​ലെ 6.30 വി​ശു​ദ്ധ കു​ർ​ബാ​ന. 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന. ഫാ.​ജി​സ്മോ​ൻ മ​ര​ങ്ങോ​ലി​ൽ, ഫാ.​റോ​യി പു​തു​പ്പ​ള്ളി​മ്യാ​ലി​ൽ ഒ​എ​സ്ബി, ഫാ.​ഷി​ജ​ൻ പ​തി​യി​ൽ ഒ​എ​സ്എ​ച്ച്, ഫാ.​ജെ​ഫ്രി​ൻ ത​ണ്ടാ​ശേ​രി​ൽ, ഫാ.​റ്റോ​ബി ശൗ​ര്യാ​മാ​ക്കി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫാ.​ജി​ൻ​സ​ൺ കൊ​ട്ടി​യാ​നി​യ്ക്ക​ൽ ഒ​എ​സ്എ​ച്ച് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.