കീ​ഴ്പ്പ​ള്ളി ടൗ​ണി​ൽ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കും
Saturday, February 4, 2023 12:38 AM IST
കീ​ഴ്പ്പ​ള്ളി: ഗ​താ​ഗ​ത കു​രു​ക്ക് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കീ​ഴ്പ്പ​ള്ളി ടൗ​ണി​ൽ പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കും. എ​ല്ലാ ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് പു​റ​പ്പെ​ടേ​ണ്ട സ​മ​യം വ​രെ സ്റ്റാ​ൻ​ഡി​ൽ ത​ന്നെ നി​ർ​ത്തി​യി​ട​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ന് മു​ന്നി​ലും ഗ്രാ​മീ​ണ ബാ​ങ്കി​ന് മു​ന്നി​ലും ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് ആ​റ​ളം ബാ​ങ്കി​നു മു​ൻ​വ​ശ​വും മാ​ത്ര​മാ​ക്കി സ്റ്റോ​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കും.
‌ ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ൺ​വേ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നൊ​പ്പം കീ​ഴ്പ്പ​ള്ളി ച​തി​രൂ​ർ റോ​ഡി​ലെ പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കും. ഇ​വി​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ മാ​ത്രം പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കും. പ​ത്തു മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കാ​ൻ ഇ​തു സം​ബ​ന്ധി​ച്ച യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​രി​ട്ടി ആ​ർ​ടി​ഒ ഡി.​കെ.​ഷി​ജി , ആ​റ​ളം എ​എ​സ്ഐ ജോ​സ് പി. ​ജോ​സ് വി​വി​ധ രാ​ഷ്‌‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, ബ​സ് ജീ​വ​ന​ക്കാ​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​കീ​ഴ്പ്പ​ള്ളി മേ​ഖ​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​ക​സ​ന സ​മി​തി​യും രൂ​പീ​ക​രി​ച്ചു. വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​നാ​യി കെ.​ടി. ജോ​സി​നെ​യും ക​ൺ​വീ​ന​റാ​യ റ​ഷീ​ദ് പാ​നേ​രി​യെ​യും ട്ര​ഷ​റ​റാ​യ കു​ര്യ​ൻ പൂ​വ​ത്തി​ങ്ക​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.