നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വ​യ​നാ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ടൂ​റി​സ്റ്റ് ബ​സ് കാ​സ​ര്‍​ഗോ​ഡ് പി​ടി​യി​ല്‍
Sunday, February 5, 2023 12:41 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച് ലേ​സ​ര്‍, എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ളു​മാ​യി ഓ​ടി​യ ടൂ​റി​സ്റ്റ് ബ​സ് കാ​സ​ര്‍​ഗോ​ഡ് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞു. ക​ൽ​പ്പ​റ്റ എ​ന്‍​എം​എ​സ്എം ഗ​വ. കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഗോ​വ​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര ന​ട​ത്തി​യ മ​ല്ലൂ​സിം​ഗ് എ​ന്ന ബ​സാ​ണ് കാ​സ​ര്‍​ഗോ​ഡ് വ​ച്ച് ത​ട​ഞ്ഞ​ത്.
വ​യ​നാ​ട് ന​ല്ലൂ​ര്‍​നാ​ട് സ്വ​ദേ​ശി ജി​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സ് മാ​ന​ന്ത​വാ​ടി​യി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ബ​സി​ന്‍റെ ഫി​റ്റ്‌​ന​സ് താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി.
മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​തി​വ് രാ​ത്രി പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ലേ​സ​ര്‍, എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ളു​മാ​യി വ​ന്ന ടൂ​റി​സ്റ്റ് ബ​സ് ക​ണ്ട​ത്. പ്ര​ത്യേ​ക ജ​ന​റേ​റ്റ​റും ബ​സി​ല്‍ ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​നോ​ദ​യാ​ത്ര പോ​കാ​ന്‍ ആ​ര്‍​ടി​ഒ​യി​ല്‍​നി​ന്നു​ള്ള അ​നു​മ​തി​യും വാ​ഹ​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല.
വാ​ഹ​നം ത​ട​ഞ്ഞ​തോ​ടെ കാ​സ​ര്‍​ഗോ​ഡ് കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കി ന​ൽ​കി. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​യി.
വി​നോ​ദ​യാ​ത്ര​ക​ള്‍ പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ് ബ​ന്ധ​പ്പെ​ട്ട ബ​സി​ന് ആ​ര്‍​ടി​ഒ​യി​ല്‍​നി​ന്നു​ള്ള അ​നു​മ​തി ഉ​ള്‍​പ്പെ​ടെ ഉ​ണ്ടോ​യെ​ന്ന കാ​ര്യം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.