ന​വീ​ക​രി​ച്ച ചെ​ന്പേ​രി വി​മ​ല ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, February 5, 2023 12:41 AM IST
ചെ​മ്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത എ​ക്കാ​ല​വും കു​ടി​യേ​റ്റ ജ​ന​ത​യോ​ടൊ​പ്പ​മാ​യി​രി​ക്കു​മെ​ന്നും അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി ചെ​മ്പേ​രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് ചെ​മ്പേ​രി ഇ​ട​വ​ക​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​ക​മാ​യി ര​ണ്ടാ​മ​തൊ​രു നി​ല​കൂ​ടി നി​ർ​മി​ക്കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.
ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ഇ​ട​വ​കാ​സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​ര​ണം ന​ട​ത്തി ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്ത​നം സു​സ​ജ്ജ​മാ​ക്കി​യ ചെ​മ്പേ​രി വി​മ​ല ആ​ശു​പ​ത്രി​യു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മ​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.
ചെ​മ്പേ​രി ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മ​ല ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ർ ഫാ.​ബി​ജു ചേ​ന്നോ​ത്ത് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ട​വ​ക കോ -​ഓ​ർ​ഡി​നേ​റ്റ​റും ന​വീ​ക​ര​ണ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ജോ​സ് മേ​മ​ടം ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​അ​നീ​ഷ് മ​ണ​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.