ക​ണ്ണൂ​ര്‍ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ എ​ട്ടു മു​ത​ല്‍
Sunday, February 5, 2023 12:42 AM IST
പി​ലാ​ത്ത​റ: ക​ണ്ണൂ​ര്‍ രൂ​പ​ത സം​ഘ​ടി​പ്പി​ക്കു​ന്ന കൃ​പാ​ഗ്‌​നി ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ എ​ട്ടി​ന് പി​ലാ​ത്ത​റ മേ​രി​മാ​താ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബൈ​ബി​ള്‍ പ്ര​തി​ഷ്ഠ ന​ട​ത്തും.
തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ക്ലാ​ര​ന്‍​സ് പാ​ലി​യ​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി ന​ട​ക്കും. പ​ത്തി​ന് ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി, 11ന് ​ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല, 12ന് ​താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ എ​ന്നി​വ​ർ ദി​വ്യ​ബ​ലി​ക്കും വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
കിം​ഗ് ജീ​സ​സ് മി​നി​സ്ട്രി​യി​ലെ ബ്ര​ദ​ര്‍ സാ​ബു ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കും. അ​ഞ്ചു ദി​വ​സ​ത്തെ ക​ണ്‍​വ​ന്‍​ഷ​നി​ൽ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്ന് വി​ശ്വാ​സി​ക​ളും വൈ​ദി​ക​രും സ​ന്യ​സ്ത​രു​മു​ള്‍​പ്പെ​ടെ അ​യ്യാ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കും. ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ര്‍​ത്തി​യാ​യ​താ​യി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട്, ഫാ. ​ലി​നോ പു​ത്ത​ന്‍​വീ​ട്ടി​ല്‍, ഫാ. ​റോ​ണി പീ​റ്റ​ര്‍, കെ.​ഡി. ബെ​ന്നി, പി. ​ആ​ന്‍റ​ണി, കെ.​ജി. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.