പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേ​ർ അ​റ​സ്റ്റി​ൽ
Monday, February 6, 2023 12:03 AM IST
ക​ണ്ണൂ​ർ/​ത​ളി​പ്പ​റ​ന്പ്: ഡി​ജി​പി​യു‌​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ ആ​ഗി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സി​റ്റി, റൂ​റ​ൽ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള​ട​ക്കം 13 പേ​ർ അ​റ​സ്റ്റി​ൽ. സി​റ്റി പ​രി​ധി​യി​ൽ കാ​പ്പാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ആ​റു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു. പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യ ഏ​ഴു പേ​ർ റൂ​റ​ൽ പ​രി​ധി​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് റൂ​റ​ൽ എ​സ്പി എം. ​ഹേ​മ​ല​ത അ​റി​യി​ച്ചു.
സി​റ്റി, റൂ​റ​ൽ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ ആ​കെ 260 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. സി​റ്റി പ​രി​ധി​യി​ൽ നി​ന്നും 130 പേ​രെ​യും റൂ​റ​ൽ പ​രി​ധി​യി​ൽ നി​ന്ന് 130 പേ​രെ​യു​മാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സി​റ്റി​യി​ൽ ഹോ​ട്ട​ലു​ക​ൾ, ലോ​ഡ്ജു​ക​ൾ, ഡി​ജെ പാ​ർ​ട്ടി​ക​ൾ തു​ട​ങ്ങി 25 ഓ​ളം ഇ​ട​ങ്ങ​ളി​ലും ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. 500ൽ ​പ​രം വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും ഗു​ണ്ട​ക​ളു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു.
റൂ​റ​ൽ​പ​രി​ധി​യി​ൽ ഓ​രോ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ​യും 25 പേ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ൽ​നി​ന്നും കേ​സു​ക​ളു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ അ​വ​സാ​ന ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള 130 പേ​രെ​യാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ത​ളി​പ്പ​റ​മ്പ് സ​ബ് ഡി​വി​ഷ​നി​ൽ- 42 , ഇ​രി​ട്ടി സ​ബ് ഡി​വി​ഷ​ൻ -33, പേ​രാ​വൂ​ർ-28, പ​യ്യ​ന്നൂ​ർ-27 പേ​രു​മാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലു​ള്ള​ത്. റൂ​റ​ൽ ജി​ല്ല​യി​ൽ 480 പേ​രാ​ണ് ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ള്ള​ത്. മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 265 പേ​രും ഉ​ണ്ട്. ഇ​വ​രി​ൽ​നി​ന്നും കൂ​ടു​ത​ൽ കേ​സു​ക​ൾ ഉ​ള്ള 130 പേ​രെ​യാ​ണ് ക​രു​ത​ലി​ൽ എ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​തു​ട​ങ്ങി​യ ഓ​പ്പ​റേ​ഷ​ൻ പു​ല​ർ​ച്ചെ 4.30 നാ​ണ് അ​വ​സാ​നി​ച്ച​ത്. ഓ​പ്പ​റേ​ഷ​ന് ക​ണ്ണൂ​ർ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ​ക്ക് പു​റ​മേ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​റും നേ​തൃ​ത്വം ന​ൽ​കി.