വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഇ​രി​ട്ടി ഏ​രി​യാ സ​മ്മേ​ള​നം
Monday, February 6, 2023 12:03 AM IST
ഇ​രി​ട്ടി: കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഇ​രി​ട്ടി ഏ​രി​യാ സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഹ​മീ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ഏ​രി​യ സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സ​മ്മേ​ള​ന ന​ഗ​രി​യാ​യ സി. ​ക​രു​ണാ​ക​ര​ൻ ന​ഗ​റി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഇ​രി​ട്ടി ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ഭാ​ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പി. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഇ​രി​ട്ടി ഏ​രി​യ സെ​ക്ര​ട്ട​റി ഒ. ​വി​ജേ​ഷ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി, കൗ​ൺ​സി​ല​ർ കെ. ​ന​ന്ദ​ന​ൻ, പി. ​വി​ജ​യ​ൻ, കെ.​കെ. സ​ഹ​ദേ​വ​ൻ, ടി. ​ജോ​സ​ഫ് എം. ​സു​മേ​ഷ്, അ​ബ്ദു​ൽ ല​ത്തീ​ഫ് പൊ​യി​ലി​യ​ൻ, ഗ്രേ​സ്മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ഉ​ൻ​മേ​ഷ് പാ​യം, കെ.​വി. മാ​യാ​ൻ, ബി​നീ​ഷ് ജോ​സ​ഫ്, കെ.​ടി. അ​ബ്ദു​ള്ള, അ​ല​ൻ ബാ​ബു എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.