ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Monday, February 6, 2023 12:05 AM IST
ചെ​റു​പു​ഴ: ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി കൊ​ടി​യേ​റ്റി. എ​ട്ട് വ​രെ ദിവസ വും വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​നസ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. ഒ​ൻ​പ​തി​ന് രാ​വി​ലെ 10ന് ​കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം.
പു​തു​ക്കി​പ്പ​ണി​ത ടൗ​ൺ ഗ്രോ​ട്ടോ​യു​ടെ വെ​ഞ്ചി​രി​പ്പ് ത​ല​ശേ​രി ആര്‌ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ആ​ൻ​ഡ്രൂ​സ് തെ​ക്കേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സല​ർ ഫാ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി, സ്നേ​ഹ​വി​രു​ന്ന്, ആ​കാ​ശ​വി​സ്മ​യം.
സ​മാ​പ​ന ദി​വ​സ​മാ​യ 12ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ വിശുദ്ധ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
രാ​ത്രി ഏ​ഴി​ന് ട്രി​വാ​ൻ​ഡ്രം ബ്ര​ദേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന സ്റ്റേ​ജ് ഷോ​യും ഉ​ണ്ടാ​യി​രി​ക്കും.