വീ​ട്ടു​മു​റ്റ​ത്ത് വ​ന്യ​ജീ​വി​യു​ടെതെ​ന്ന് സം​ശ​യി​ക്കു​ന്ന‌ കാ​ൽ​പ്പാ​ടു​ക​ൾ
Friday, March 17, 2023 12:49 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ താ​ഴെ പാ​ല്‍​ച്ചു​ര​ത്തെ വീ​ട്ടു​മു​റ്റ​ത്ത് വ​ന്യ ജീ​വി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി. ഓ​ളാ​ട്ടു​പു​റം തോ​മ​സി​ന്‍റെ വീ​ട്ടു മു​റ്റ​ത്താ​ണ് കാ​ൽ​പ്പാ​ടു​ക​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ഏ​തോ ജീ​വി ന​ട​ക്കു​ന്ന ശ​ബ്ദം കേ​ട്ട​താ​യും എ​ന്നാ​ൽ ഭ​യം കാ​ര​ണം വാ​തി​ൽ തു​റ​ന്നു നോ​ക്കി​യി​ല്ലെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. രാ​വി​ലെ എ​ഴു​ന്നേ​റ്റ് നോ​ക്കി​യ​പ്പോ​ഴാ​ണ് വ​ന്യ​ജീ​വി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന നി​ര​വ​ധി കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​ത്. വ​ന​പാ​ല​ക​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഷൈ​ജു, വാ​ച്ച​ർ​മാ​രാ​യ തോ​മ​സ്, ബി​നോ​യ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ ഈ ​മേ​ഖ​ല​യി​ൽ ര​ണ്ട് വ​ള​ര്‍​ത്തു പ​ട്ടി​ക​ളെ വ​ന്യ​ജീ​വി​ക​ള്‍ ക​ടി​ച്ചു കൊ​ണ്ടു പോ​യി​രു​ന്നു.