ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട് ‌‌‌ തു​റ​ന്ന് സ്വ​ർ​ണം ക​വ​ർ​ന്നു
Friday, March 17, 2023 12:51 AM IST
ഇ​രി​ട്ടി: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് വീ​ട് തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. വി​ള​മ​ന കൈ​പ്പ​ങ്ങാ​ട് ക​രി​ന്പ​നോ​ലി​യി​ൽ സാ​വി​ത്രി (67)യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.
ഇ​വ​ർ വീ​ടു​പൂ​ട്ടി പു​റ​ത്തു പോ​കു​ന്പോ​ൾ താ​ക്കോ​ൽ സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്ന് താ​ക്കോ​ലെ​ടു​ത്ത് വീ​ട് തു​റ​ന്നാ​യി​രു​ന്നു ക​വ​ർ​ച്ച. അ​ട‌ു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ച ര​ണ്ടേ മു​ക്കാ​ൽ പ​വ​ൻ വ​രു​ന്ന മൂ​ന്ന് സ്വ​ർ​ണ​വ​ള​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.
വീ​ടി​നെ കു​റി​ച്ച് അ​റി​യാ​വു​ന്ന ആ​രോ ആ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​രി​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു കേ​സെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.